ലോകകപ്പ് മത്സരം ആദ്യ പകുതിയോടടുക്കുകയാണ്. മഴ വില്ലനായ ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം പാകിസ്ഥാനുമായാണ്. ഇന്ത്യയും എതിരാളികളും ഏറെ ആവേശത്തോടെ നോക്കി കാണുന്ന മത്സരത്തിനുമുമ്പ് ഒരു കൗതുകപരമായ വസ്തുത ഇന്ത്യക്ക് പ്രതീക്ഷയേകുന്നതാണ്.
1992 ലോകകപ്പിലെ തങ്ങളുടെ പ്രകടനത്തിന്റെ തനിയാവര്‍ത്തനമാണ് ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ കാഴ്ചവെക്കുന്നത്.
നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്താന്‍ അഞ്ചാമത്തെ മത്സരത്തിലാണ് ഇന്ത്യയെ നേരിടുന്നത്.

