Monday, October 26, 2026

മഹാരാഷ്ട്രയിൽ 1043 തടവുകാര്‍ക്കും 302 ജയില്‍ അധികൃതര്‍ക്കും കോവിഡ്

മുംബൈ : മഹാരാഷ്ട്രയിൽ 1043 തടവുകാര്‍ക്കും 302 ജയില്‍ അധികൃതര്‍ക്കും കോവിഡ്. രോഗ ബാധയെ തുടർന്ന് ആറ് തടവുകൾ മരിച്ചു . 818 തടവുകാരും 271 ജയിൽ ജീവനക്കാരും രോഗമുക്തി നേടി. ഇതുവരെ 10,480 തടവുകാരെയാണ് കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി പരോളിലും ജാമ്യത്തിലുമായി വിട്ടത്. തടവുകാര്‍ തിങ്ങിക്കഴിയുന്ന ജയിലുകളില്‍ ആളുകളുടെ എണ്ണം കുറക്കാനായാണിത്.

ഇന്നലെ മഹാരാഷ്ട്രയില്‍ 8493 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 228 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,04,358 ആയി. ആകെ 20,265 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്.

Related Articles

Latest Articles