Saturday, October 24, 2026

ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യുന്നു;ഇനി മുതൽ ക്രിക്കറ്റ് തനിക്ക് പഴയത് പോലെ ആകില്ല; ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ മാധവൻ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എംഎസ് ധോണി അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ രാജ്യം അത് ഞെട്ടലോടെയാണ് കേട്ടത്. പൊതുജനം, രാഷ്ട്രീയ നേതാക്കന്മാർ , സാമൂഹിക – സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, സിനിമാക്കാർ തുടങ്ങി വിവിധ മേഖലകളിൽ ഒരുപോലെയാണ് ഈ വാർത്ത ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിൽ നിരവധിപേർ ആശംസകളും ഹൃദയ സ്പർശിയായ പോസ്റ്റുകളുമിട്ടോണ്ട് രംഗത്ത് വന്നിരുന്നു. അത്തരത്തിൽ ഒരു ഹൃദയസ്പര്ശിയായ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അത് മറ്റാരുടേയുമല്ല, ഇന്ത്യൻ നടൻ ആർ മാധവന്റേതാണ് ആ കുറിപ്പ് . ഇൻസ്റ്റഗ്രാമിലൂടെയാണ് മാഡി ഹൃദയസ്പർശിയായ ആ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മാധവന്റെ കുറിപ്പ് ഇങ്ങനെ :-

ധോണിയുടെ ഈ വിടവാങ്ങൽ തന്റെ ഹൃദയത്തെ ഏറെ സ്പർശിച്ചു. ഒരേസമയം താൻ കരയുകയും ചിരിക്കുകയും ചെയ്യുകയാണ്. ഈ വിടവാങ്ങൽ​ ശൈലി ഹൃദയത്തെ വല്ലാതെ തൊട്ടു എന്നും പറഞ്ഞ മാധവൻ ക്രിക്കറ്റ് തനിക്കിനി ഒരിക്കലും പഴയതുപോലെ ആകില്ലെന്നും വ്യക്തമാക്കി. ധോണിക്കും ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മാധവന്റെ കുറിപ്പ്.

ഓഗസ്റ്റ് 15ന്, ശനിയാഴ്ച രാത്രിയാണ് ധോണി താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.“നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” 39കാരനായ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Articles

Latest Articles