Tuesday, October 13, 2026

കഠിനംകുളം സംഭവം ;ദേശീയ വനിതാ കമ്മിഷൻ ഏറ്റെടുത്തു

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നത് കമ്മിഷനെ അറിയിക്കണമെന്ന് ഡി.ജി.പി. ആര്‍.ശ്രീലേഖയോട് നിര്‍ദേശിക്കുകയും ചെയ്തു. 

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് തിരുവനന്തപുരം റൂറല്‍ എസ്.പി. പറഞ്ഞതെന്നും യുവതിയും കുട്ടികളും നിലവില്‍ സുരക്ഷിതരാണെന്നും കമ്മിഷന്‍ അറിയിച്ചു. 

Related Articles

Latest Articles