Sunday, October 18, 2026

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു

ദില്ലി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അമിത് ഷാ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് 14 ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയതായി ഫലം വന്നിരുന്നു. തുടർന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Related Articles

Latest Articles