Saturday, October 17, 2026

രാജ്യത്ത് 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് കോവിഡ് , 876 മരണം; രോഗ ബാധിതര്‍ 27 ലക്ഷം കടന്നു

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. ഇതുവരെ 27,02,743 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ 51,797 പേര്‍ രോഗ ബാധയെ തുടർന്ന് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 876 പേർക്ക് ജീവന്‍ പൊലിഞ്ഞു . നിലവില്‍ 6,73,166 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 19,77,780 പേര്‍ രോ​ഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച 8,493 പേര്‍ക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,04,358 ആയി വര്‍ധിച്ചു. പുതുതായി 228 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 20,265 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 4,28,123 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി. തിങ്കളാാഴ്്ച മാത്രം 11,391 പേര്‍ രോഗമുക്തി നേടി. 1,55,268 സജീവകേസുകളാണ് ഉള്ളത്.

Related Articles

Latest Articles