Tuesday, October 13, 2026

കേരളം അടച്ചു

തിരുവനന്തപുരം : കേരളത്തിൽ മാർച്ച് 31 വരെ ലോക്ക് ഡൗൺ. പൊതുഗതാഗതം പൂര്‍ണമായി വിലക്കി.റസ്റ്റോറന്റുകൾ അടയ്ക്കും ഹോം ഡെലിവറിമാത്രം അനുവദിക്കും. അതിർത്തികൾ പൂർണമായി അടയ്ക്കും, . പെട്രോൾ പമ്പ്, ആശുപത്രി എന്നിവ പ്രവർത്തിക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റുണ്ടാകുമെന്നും മാധ്യമ പ്രവർത്തകർ മുൻകരുതൽ എടുക്കണമെന്നും മാധ്യമസ്ഥാപന മേധാവികളുമായി നാളെ വീഡിയോ കോൺഫറൻസ് നടത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോഡ് 19, കണ്ണൂർ 5, പത്തനംതിട്ട 1, എറണാകുളം 2,തൃശൂർ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നെത്തിയവരിൽ 25 പേരും ദുബായിൽ നിന്നെത്തിയവരാണ്. ഇതോടെ ആകെ രോഗബാധിതർ 91 ആയി.

Related Articles

Latest Articles