Sunday, May 19, 2024
spot_img

ഹെ​ലി​കോ​പ്‌​റ്റര്‍ വഴി വി​ഷ​പ​ദാ​ര്‍​ഥം തളിക്കും; വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

ക​ണ്ണൂ​ര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹെ​ലി​കോ​പ്‌​റ്റര്‍ വഴി മീ​ഥൈ​ല്‍ വാ​ക്സി​ന്‍ എ​ന്ന വി​ഷ​പ​ദാ​ര്‍​ഥം ത​ളി​ക്കു​മെ​ന്ന രീ​തി​യി​ല്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അറസ്റ്റില്‍ .

മു​ഴു​പ്പി​ല​ങ്ങാ​ട് ബീ​ച്ച്‌ റോ​ഡി​ലെ ഷാ​ന ഷെ​രീ​ഫ് (21) ആണ് എ​ട​ക്കാ​ട് പോലീസിന്റെ പിടിയിലായത് .ഹെ​ലി​കോ​പ്‌​റ്റ​റി​ല്‍ മീ​ഥൈ​ല്‍ വാ​ക്സി​ന്‍ തളിക്കുമ്പോള്‍ കോ​ഴി​ക​ളെ​യും പ​ശു​ക്ക​ളെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​രു​ടെ ദേ​ഹ​ത്ത് വാ​ക്സി​ന്‍ പ​തി​ച്ചാ​ല്‍ ച​ത്തു​പോ​കു​മെ​ന്ന രീ​തി​യി​ല്‍ ആ​രോ​ഗ്യവ​കു​പ്പ് ന​ല്‍​കു​ന്ന സ​ന്ദേ​ശ​മാ​യി​ട്ടാ​ണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. അതേസമയം ,സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം ഇ​നി​യും കണ്ടെത്താനായിട്ടില്ല .വ്യാ​ജ ശ​ബ്‌​ദ സ​ന്ദേ​ശം ത​യാ​റാ​ക്കി​യ​വ​ര്‍​ക്കും പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കും എ​തി​രേ അ​ന്വേ​ഷ​ണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു .

Related Articles

Latest Articles