Friday, October 9, 2026

കൊറോണയെ ഒന്നിച്ച് നേരിടും; ഇന്ത്യയും പോർച്ചുഗീസും

ദില്ലി :കൊറോണ വൈറസിനെതിരെ ഒരുമിച്ച്‌ പോരാടാന്‍ തീരുമാനിച്ച്‌ പോര്‍ച്ചുഗീസും ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പോര്‍ച്ചുഗീസ് ഭരണാധികാരി അന്റോണിയോ കോസ്റ്റ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ആരോഗ്യ സാമ്പത്തിക രംഗത്തെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ആവശ്യമായ എല്ലാകാര്യങ്ങള്‍ ചെയ്തു നല്‍കുമെന്നും ഇരു നേതാക്കളും ഉറപ്പ് നല്‍കി.
പോര്‍ച്ചുഗീസില്‍ കുടുങ്ങി പോയ ഇന്ത്യക്കാര്‍ക്ക് വിസ നീട്ടി നല്‍കിയതിന് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റയ്ക്ക് നരേന്ദ്ര മോദി നന്ദി അറിയിക്കുകയും ചെയ്തു

Related Articles

Latest Articles