Friday, October 16, 2026

കൊറോണയ്ക്കിടയിൽ മനുഷ്യക്കടത്തും

പാലക്കാട് പച്ചക്കറി വണ്ടിയില്‍ സേലത്തേക്ക് തൊഴിലാളികളെ കടത്താന്‍ ശ്രമിച്ച ലോറി പൊലീസ് പിടിച്ചെടുത്തു. ഇവരെ സൗത്ത് സ്റ്റേഷനിലേക്ക് മാറ്റും. ഇവര്‍ക്കെതിരെ കേസെടുത്ത് പരിശോധന നടത്തി ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

തിരുവന്തപുരം, കൊച്ചി, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ജനങ്ങള്‍ വ്യാപകമായി പുറത്തിറങ്ങുന്നുണ്ട്. ലോക്ക് ഡൗണ്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.

അനാവശ്യമായി യാത്ര ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. വാഹനങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദേശമുണ്ട്. ഏപ്രില്‍ 14ന് വരെ വാഹനങ്ങള്‍ വിട്ടുനല്‍കില്ല. രണ്ട് തവണ വിലക്ക് ലംഘിച്ചാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു

Related Articles

Latest Articles