Sunday, April 28, 2024
spot_img

കൊവിഡ് ; ഇന്ത്യയിലെ ഓണ്‍ലൈന്‍‌ വ്യാപാരം പ്രതിസന്ധിയില്‍, ഫ്ലിപ്കാര്‍ട്ട് സേവനം നിര്‍ത്തി

ദില്ലി: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ് കാര്‍ട്ട് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്ന ബുധനാഴ്ച മുതലാണ് ആഗോള റീട്ടെയ്ല്‍ വ്യാപാര കമ്പനിയായ വാള്‍മാര്‍ട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലിപ്കാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. എത്രകാലത്തേക്കാണ് നിയന്ത്രണമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനി നേരത്തെ തന്നെ പലസേവനങ്ങളും നിര്‍ത്തിയിരുന്നു. എന്നാല്‍ സാധ്യമാവും വേഗത്തില്‍ സേവനം പുനഃരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കുന്നു. നേരത്തെ ആമസോണ്‍ ഇന്ത്യയും തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ നിര്‍ണായക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് അവശ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ മാത്രം നിര്‍ത്തുമെന്നായിരുന്നു ആമസോണിന്റെ പ്രഖ്യാപനം. ഇന്ത്യയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍‌ തങ്ങളുടെ സേവനങ്ങളെ ബാധിച്ചതായി അലിബാബയുടെ ഓണ്‍ലൈന്‍ വ്യാപാര പങ്കാളിയായ ബിഗ് ബാസ്‌ക്കറ്റ് നേരത്തെ അറിയിച്ചിരുന്നു.

Related Articles

Latest Articles