Wednesday, September 30, 2026

കൊവിഡ് 19 വൈറസ് ബാധമൂലം ജര്‍മ്മനിയില്‍ മലയാളി നഴ്സ് മരിച്ചു

മ്യൂണിക്: കൊവിഡ് 19 വൈറസ് ബാധമൂലം ജര്‍മ്മനിയില്‍ മലയാളി നഴ്സ് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി ജോയ് (54) ആണ് മരിച്ചത്. 35 വര്‍ഷമായി ജര്‍മ്മനിയില്‍ സ്ഥിരതാമസമായിരുന്നു ഇവര്‍. ചങ്ങനാശ്ശേരി കാര്‍ത്തികപ്പള്ളി സ്വദേശി ജോയ് ആണ് ഭര്‍ത്താവ്.

ജര്‍മ്മനിയില്‍ വൈറസ് ബാധമൂലം ഇതുവരെ 5976 പേരാണ് മരിച്ചത്. അതേസമയം ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2.06 ലക്ഷം കടന്നു. സ്പെയിനില്‍ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യന്‍ വന്‍കരയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കൊവിഡ് വൈറസ് ബാധിതരാണുള്ളത്.

Related Articles

Latest Articles