Sunday, October 11, 2026

അനുമതിയുണ്ടോ? വിമാന ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്

ദില്ലി :കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ആഭ്യന്തര റൂട്ടുകളില്‍ വിമാന കമ്പനികള്‍ ബുക്കിങ് പുനരാരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു കാത്തുനില്‍ക്കാതെ ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നിവ മേയ് 16 മുതലും ഇന്‍ഡിഗോ, വിസ്താര എന്നിവ ജൂണ്‍ ഒന്നു മുതലുമുള്ള ബുക്കിങ് ആണ് ആരംഭിച്ചത്. എയര്‍ ഇന്ത്യ ബുക്കിങ് തുടങ്ങിയിട്ടില്ല.
ശനിയാഴ്ച വ്യാപാരസ്ഥാപനങ്ങളുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വ്യോമയാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുന്നതിനുള്ള നടപടികളുമായി രംഗത്തെത്തിയത്. ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിക്കുന്നതിന് ഇപ്പോള്‍ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

Related Articles

Latest Articles