Wednesday, May 8, 2024
spot_img

രാജ്യത്തെ കോവിഡ് ബാധിതരുടെ പുതിയ കണക്കുകൾ പുറത്തു വിട്ട് ഐസിഎംആർ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

2,07,871 സാ​ന്പി​ളു​ക​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത്. ഇ​തോ​ടെ ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്ത് 75,60,782 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​തെന്നും ഐസിഎംആര്‍ അറിയിച്ചു.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,922 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,73,105 ആ​യി. ഇ​തി​ല്‍ 1,86,514 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 2,71,697 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 418 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 14,894 ആ​യി ഉ​യ​ര്‍​ന്നു.

Related Articles

Latest Articles