Saturday, April 27, 2024
spot_img

ഗോ​വ​യി​ൽ ഇ​ന്ന് വി​ശ്വാ​സ വോ​ട്ട്

പ​നാ​ജി: ഗോ​വ​യി​ല്‍ ഡോ പ്ര​മോ​ദ് സാ​വ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ഇ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ വി​ശ്വാ​സ വോ​ട്ട് തേ​ടും.

ബിജെപിക്ക് 12ഉം കോണ്‍ഗ്രസിന് 14ഉം എംഎല്‍എ മാരാണ് ഉള്ളത്. 40 അംഗ നിയമസഭയില്‍ നിലവില്‍ സര്‍ക്കാരിന് 21 പേരുടെ പിന്തുണയുണ്ട്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. 4 സീറ്റ് ഒഴിവ് വന്നതിനാല്‍ നിലവില്‍ സഭയില്‍ 36 അംഗങ്ങളാണുള്ളത്. 19 പേരുടെ പിന്തുണ ലഭിച്ചാല്‍ വിശ്വാസ വോട്ടെടുപ്പിനാല്‍ ബിജെപി സര്‍ക്കാര്‍ വിജയിക്കും.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗോവ മുഖ്യമന്ത്രിയായി ഡോ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. ഗോവ നിയമസഭ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. സാവന്തിനൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എംഎല്‍എ സുദില്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു.

Related Articles

Latest Articles