Saturday, April 20, 2024
spot_img

തിരൂരിൽ പതിനൊന്നുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ; കുട്ടി ഇരയായത് ക്രൂരമായ പീഡനത്തിനെന്ന് റിപ്പോർട്ട്

മലപ്പുറം തിരൂരിൽ പതിനൊന്നു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പോത്തന്നുർ കൻമനം സ്വദേശി അലിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ മൂന്ന് മാസമായി പ്രതി നിരന്തരം ഈ പതിനൊന്നു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം ചൈൽഡ് ലൈനിലാണ് ആദ്യം പരാതി നൽകിയത്. പിന്നീട് കേസ് പൊലീസിനു കൈമാറി. ക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Related Articles

Latest Articles