Sunday, June 16, 2024
spot_img

ടെലിവിഷൻ താരം മേഘ്‌നയെ കുറിച്ചുള്ള വാർത്ത സത്യം തന്നെ

ടെലിവിഷൻ താരം മേഘ്‌ന വിന്‍സെന്റ് വിവാഹമോചിതയായി. അടുത്ത സുഹൃത്ത് കൂടിയായ സിനിമസീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിച്ചത്. മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും തമിഴില്‍ പൊന്‍മകള്‍ വന്താല്‍ എന്ന സീരിയലിന്റെ തിരക്കിലായിരുന്നു മേഘ്‌ന. എന്നാലിപ്പോള്‍ പുതിയതായി എത്തുന്ന വാര്‍ത്ത മേഘ്‌നയുടെ വിവാഹമോചനം കഴിഞ്ഞെന്നതാണ്.

2017 ഏപ്രില്‍ 30 നായിരുന്നു ഏറെ ആഘോഷപൂര്‍വ്വം താരത്തിന്റെ വിവാഹം നടന്നത്. ഒരു വര്‍ഷം മാത്രമായിരുന്നു മേഘ്‌നയുടെയും ഡോണിന്റെയും വിവാഹ ബന്ധത്തിന്റെ ആയുസ്സ് . ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വേറെ വേറെയായിരുന്നു താമസം. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും നിയമപരമായി പിരിയുന്നത്.

2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞതെന്ന് ഡോൺ പറഞ്ഞു. ഇപ്പോള്‍ എട്ട് മാസമായി. പരസ്പര സമ്മതത്തോടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് , ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഡോണ്‍ പറയുന്നു.

Related Articles

Latest Articles