Saturday, October 10, 2026

ഡോക്ടർമാർക്കിടയിലും കോവിഡ് ബാധ,ആ​രോ​ഗ്യ​മേ​ഖ​ല​യിൽ ആ​ശ​ങ്ക​

ദില്ലി : രാ​ജ്യ​ത്ത് ഡോ​ക്ട​ര്‍​മാ​രു​ടെ ഇ​ട​യി​ല്‍ കോ​വി​ഡ് ബാ​ധ കൂ​ടു​ന്നു ആ​രോ​ഗ്യ​മേ​ഖ​ല​യെ ആ​ശ​ങ്ക​. അ​ൻപതോ​ളം ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.ദില്ലിയി​ല്‍ ത​ന്നെ നാ​ലു ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് വൈ​റ​സ് പി​ടി​പെ​ട്ടി​രു​ന്നു. ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മ​ല്ല മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം പി​ടി​പെ​ടു​ന്ന​തി​ന്‍റെ വാ​ര്‍​ത്ത​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്നു​ണ്ട്. മ​തി​യാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വാ​ണ് ഇ​ത്ത​ര​ത്തി​ല്‍ രോ​ഗം ബാ​ധി​ക്കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.മാ​സ്ക്കു​ക​ളുടേയും ഗൗ​ണു​ക​ളുടേയും കൈ​യു​റ​ക​ളു​ടേയും ഏ​റെ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.ഒ​പ്പം ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മ​ല്ല. പ്ര​തി​കൂ​ല അ​വ​സ്ഥ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണ് ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും.

രാ​ജ്യ​ത്തെ പ​ല ആ​ശു​പ​ത്രി​ക​ളി​ലും വേ​ണ്ട​ത്ര സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് എ​യിം​സി​ലെ റ​സി​ഡ​ന്‍റ് ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ് രാ​ജ്കു​മാ​ര്‍ പ​റ​ഞ്ഞു. കൊ​റോ​ണ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ മു​ന്നി​ല്‍നി​ന്നു യു​ദ്ധം ചെ​യ്യു​ന്ന​വ​രാ​ണ് ഡോ​ക്ട​ര്‍​മാ​രും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും. അ​വ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച്‌ രാ​ജ്യം കു​റ​ച്ചു​കൂ​ടി ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണ​മെ​ന്നും ശ്രീ​നി​വാ​സ് രാ​ജ്കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Latest Articles