തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കാറ്റും. തിരുവനന്തപുരം നഗരത്തില്‍ ഒരു മണിക്കൂറിലേറെ മഴ നീണ്ടുനിന്നു. ശക്തമായ ഇടിയോടും മിന്നലോടും കൂടിയായിരുന്നു മഴ.
ഇന്നും നാളെയും തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍ കേരളത്തില്‍ രൂപപ്പെട്ട അന്തരീക്ഷചുഴി വടക്കോട്ട്‌പോകുന്നതിലാണ് മഴവ്യാപകമാവുന്നതാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട്ട് ജില്ലയിലൊഴികെ മറ്റുസ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കോട്ടയം ജില്ലയിലും കനത്ത മഴയാണ് പെയ്തത്. മണിക്കൂറുകളോളം മഴപെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

