Saturday, October 10, 2026

ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് ബൈക്കിൽ കറങ്ങാൻ പോയി, പൊലീസ് പൊക്കി

കാസർഗോഡ് :ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് ബൈക്കില്‍ കറങ്ങി നടന്നു. കറങ്ങിയ യുവാവിനെ കുമ്പള പോലീസ് പിടികൂടി. എരിയാലിലെ അജ്മല്‍ അമാനെ (21) യാണ് കുമ്ബള എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അജ്മല്‍ അമാനെ പിടികൂടിയത്. യുവാവിന്റെ പിതാവിന് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനോടും വീട്ടുകാരോടും റൂം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു.

യുവാവിനെ കാസര്‍കോട് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Related Articles

Latest Articles