Thursday, May 9, 2024
spot_img

തൊഴിലവസരങ്ങൾ, വികസനങ്ങൾ; കോവിഡ് പ്രതിസന്ധിക്കിടെ പുതിയ പദ്ധതിയുമായി പ്രധാനമന്ത്രി

രാജ്യത്തെ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ ഭാഗമായി കൂടുതൽ പുതിയയിനം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാരിന്റെ പദ്ധതി വരുന്നു . ഗരീബ് കല്യാൺ റോസ്ഗാർ യോജന എന്നാണ് പദ്ധതിയുടെ പേര് . രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിലെ ഗ്രാമങ്ങളിൽ 125 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രവർത്തനം ഈ മാസം 20 ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി എന്നിവരുടെ സാന്നിധ്യത്തിൽ 20 ന് രാവിലെ 11 മണിക്കാണ് ഉദ്‌ഘാടനം.

50000 കോടി ചെലവ് വരുന്ന പദ്ധതി അന്യസംസ്ഥാന തൊഴിലാളികളെയും ഗ്രാമീണരെയും സ്വയം പര്യാപ്തപ്പെടുന്നതിനും അവർക്ക് മികച്ച തൊഴിലവസരം ഉറപ്പുവരുത്തലുമാണ് ലക്ഷ്യമിടുന്നത് . പദ്ധതിയിൽ വിവിധ തരത്തിലുള്ള 25 തൊഴിലുകളാണ് സൃഷ്ടിക്കുന്നത്. ഇതിനോടൊപ്പം തന്നെ തൊഴിലാളികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും ഈ പദ്ധതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. 12 വ്യത്യസ്ത മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപന ശ്രമമാണിതെന്ന് കേന്ദ്ര സർക്കാർ പറയുന്നു .

ഗ്രാമീണ വികസന മന്ത്രാലയം, പഞ്ചായത്തിരാജ്, ദേശീയ പാത, റോഡ് ഗതാഗതം. കല്‍ക്കരി, ശുദ്ധജല വിതരണം, പരിസ്ഥിതി ,റെയില്‍വേയ്‌സ്, പെട്രോളിയം പ്രകൃതി വാതകം, ടെലികോം, കൃഷി തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുക . ബീഹാർ, ഉത്തർപ്രദേശ് , മധ്യപ്രദേശ്, രാജസ്ഥാൻ , മധ്യപ്രദേശ് , ഒറീസ , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് .

PM Modi set to launch New Plan to create various jobs, infra, in rural india

Related Articles

Latest Articles