Thursday, April 25, 2024
spot_img

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഇടക്കാല ബ‍ഡ്ജറ്റ് അവതരണം ; Live Updates

12.45 PM ബജറ്റ് അവതരണം പൂര്‍ത്തിയായി

12.35 PM പൊതുകടം 46 ശതമാനം. 2024-ല്‍ ഇത് 40 ശതമാനമായി കുറയ്ക്കും

12.32 PM ശിശുക്ഷേമത്തിന് 27,582 കോടി രൂപ

12.28 PM സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 5000 രൂപയാക്കി

12.25 PM ആദായ നികുതി പരിധി ഉയര്‍ത്തി. അഞ്ച് ലക്ഷം രൂപ വരെ ഉള്ളവര്‍ക്ക് ആദായ നികുതിയില്ല

12.20 PM ദേശീയ വിദ്യാഭ്യാസ മിഷന് 38,572 കോടി

12.19 PM പൊതുമേഖല ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി രൂപ

12.17 PM പട്ടിക ജാതി പട്ടിക വികസനത്തിനായി 76 800 കോടി

12.16 PM 50 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആറ് ശതമാനം ജി എസ് ടി മാത്രം

12.12 PM ഭക്ഷ്യ സബ്‍സിഡി ഇരട്ടിയാക്കി


12.11 PM ചരിത്രത്തിൽ ആദ്യമായി നോട്ട് അസാധുവാക്കലിനു ശേഷം 1 കോടിയിൽ അധികം ജനങ്ങള്‍ നികുതി റിട്ടേൺ സമർപ്പിച്ചു

12.10 PM കള്ളപ്പണത്തിന്‍റെ സ്വാധീനം ഇല്ലാതാക്കാന്‍ സര്‍ക്കാരിനായി
 

12.09 PM പ്രതിമാസ ശരാശരി ജിഎസ്ടി വരുമാനം 97,100 കോടി രൂപ
 

12.07 PM നികുതി റിട്ടേണ്‍ ഓണ്‍ലൈനാക്കും

12.06 PM ആദായ നികുതി റീഫണ്ട് 24 മണിക്കൂറിനുള്ളില്‍


12.03 PM നികുതി നൽകുന്നവരുടെ എണ്ണം 3.79 കോടിയിൽ നിന്ന് 6.85 കോടിയിലെത്തി

12.02 PM അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ഡാറ്റാ ഉപയോഗം 50 ശതമാനം വര്‍ധിച്ചു


12.00 PM 99.54 ശതമാനം നികുതി റിട്ടേണുകളും അംഗീകരിച്ചു

11.58 AM കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 34 കോടി ജനധന യോജന അക്കൗണ്ട്

11.54 AM വണ്‍ റാങ്ക് വണ്‍ പെന്‍ഷന് 35,000 കോടി രൂപ നല്‍കി. സൈനികര്‍ക്ക് മികച്ച വേതനവര്‍ധനവ് നല്‍കി

11.52 AM ദിവസം 27 കിലോമീറ്റർ ദേശീയ പാത നിർമ്മിക്കുന്നു

11 47 AM ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന

11.47 AM പദ്ധതിയ്ക്കായി 500 കോടി രൂപ മാറ്റിവെച്ചിരിക്കുന്നു

11.46 AM 60 വയസ്സുകഴിഞ്ഞവര്‍ക്ക് പ്രതിമാസം 3000 രൂപ

11.45 AM കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് 7000 രൂപയാക്കി

11.44 AM പ്രതിരോധത്തിന് മൂന്ന് ലക്ഷം കോടി 

11.44 AM പ്രധാനമന്ത്രിയുടെ ശ്രം യോഗി മന്‍ ധന്‍പദ്ധതിയ്ക്ക് 5000 കോടി രൂപ

11.43 AM 12 കോടി കര്‍ഷകര്‍ക്ക് നേരിട്ടുള്ള സഹായം ഉറപ്പാക്കി

11.43 AM 2 കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചക വാതകം ലഭ്യമാക്കും

11.42 AM  ക്ഷീരമേഖലയ്ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

11.42 AM അങ്കണവാടി-ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും

11.41 AM സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

11.41 AM ക്ഷീരമേഖലയ്ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

11.40 AM ഇഎസ്‌ഐ പരിധി 21,000 രൂപയാക്കി

11.41AM ഗ്രാറ്റ്യുവിറ്റി പരിധി 30 ലക്ഷമാക്കി

11.39 AM പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കും

11.39 AM ഗോസംരക്ഷണത്തിന് പദ്ധതി

11.38 AM ഫിഷറീസ് പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് 2 ശതമാനം പലിശയിളവ്

11.38 AM പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് 2 ശതമാനം പലിശയിളവ്

11.36 AM ഫിഷറീസിന് പുതിയ മന്ത്രാലയം

11.34 AM കര്‍ഷകര്‍ക്ക് 6000 രൂപ വാര്‍ഷിക വരുമാനം ഉറപ്പാക്കും

11.33 AM രാഷ്ട്രീയ് കാംധേനു ആയോഗ് പദ്ധതിയ്ക്ക് തുക വിലയിരുത്തി

11.33 AM കൃത്യ സമയത്ത് വായ്പ അടയ്ക്കുന്ന കാര്‍ഷിക വായ്പയ്ക്ക് അഞ്ച് ശതമാനം പലിശ ഇളവ്

11.30 AM 2014-ന് ശേഷം രാജ്യത്ത് 14 എയിംസുകള്‍ അനുവദിച്ചു

11.29 AM പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധിയ്ക്ക് 75,000 കോടി

11.28 AM ഈ വര്‍ഷം ഒരു കോടിയിലേറെ പുതിയ വീടുകള്‍

11.27 AM തൊഴിലുറപ്പ് പദ്ധതിയ്ക്ക് 60,000 കോടി

11.25 AM ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി അടുത്ത വര്‍ഷം രണ്ട് കോടി

11.25 AM രാജ്യത്തുടനീളം 143 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു
 

11.24 AM ആയുഷ്മാന്‍ ഭാരതിനായി 3000 കോടി

11.24 AM നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 50 കോടി ജനങ്ങള്‍ക്ക് ചികിത്സാസഹായങ്ങള്‍ ലഭിച്ചു

11.23 AM വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം സീറ്റുകള്‍ വര്‍ധിപ്പിക്കും

11.21 AM സൗഭാഗ്യപദ്ധതിയിലൂടെ ഭൂരിഭാഗം വീടുകളിലും വൈദ്യുതി കണക്ഷനുകള്‍ എത്തിച്ചു

11.18 AM വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു 

11.17 AM ധനക്കമ്മി 3.4 ആയി കുറച്ചു

11.16 AM സ്വച്ഛഭാരത് ശുചിത്വരംഗത്ത് മുതല്‍ക്കൂട്ടായി. രാജ്യത്തെ 98 ശതമാനം ഗ്രാമങ്ങളിലും തുറസായ സ്ഥലത്തെ മല വിസര്‍ജനം ഇല്ലാതാക്കി

11.13 AM 2022 ഓടെ നവഭാരതം യാഥാര്‍ഥ്യമാകും

11.13 AM പൊതുമേഖലാ ബാങ്കുകള്‍ക്ക് ധനസഹായം നല്‍കി

11.13 AM റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ മോദി സര്‍ക്കാരിനായി

11.10 AM ഡിസംബറില്‍ പണപ്പെരുപ്പം 2.19 ല്‍ എത്തിക്കാന്‍ മോദി സര്‍ക്കാരിന്‍റെ അഴിമതി രഹിത ഭരണത്തിന് സാധിച്ചു

11.10 AM  4.6 ശതമാനം പണപ്പെരുപ്പം കുറയ്ക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു

11.09 AM ഇന്ത്യയിലെ ഭീകരവാദത്തെ തുടച്ചു നീക്കാനായി

11.08 AM മോദി സര്‍ക്കാര്‍ സുസ്ഥിര വികസനത്തിന് അടിത്തറ പാകി

11.06 AM നാലര വര്‍ഷം കൊണ്ട് ഭാരതം ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് ഗോയല്‍

11.06 AM സഭയില്‍ പ്രതിപക്ഷ ബഹളം

11.02 AM കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നു

10.52 AM ഇടക്കാല ബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

10.42 AM തെലുങ്കുദേശം പാര്‍ട്ടി എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്നു

10.29 AM കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ്, നിയമമന്ത്രി രവിശങ്കര്‍പ്രസാദ് എന്നിവര്‍ പാര്‍ലമെന്‍റില്‍ എത്തി

10.17 AM പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റില്‍ എത്തി

9.55 AM കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബഡ്ജറ്റ് അവതരണത്തിനായി പാര്‍ലമെന്‍റിലെത്തി
 

9.13 AM ബഡ്ജറ്റ് 2019 ന്‍റെ പകര്‍പ്പുകള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി

9.00 AM ബഡ്ജറ്റ് 2019 ന്‍റെ പകര്‍പ്പുകള്‍ പാര്‍ലമെന്‍റില്‍ എത്തിച്ചു

Related Articles

Latest Articles