Saturday, May 4, 2024
spot_img

ശരാശരിക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്ര ഇടക്കാല ബഡ്ജറ്റ്; പ്രഖ്യാപനങ്ങളെല്ലാം രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയവ

ദില്ലി: സാധാരണക്കാര്‍ക്ക് ആശ്വാസമായി പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല ബഡ്ജറ്റ് അവതരണം. 2019 ലെ ഇടക്കാല ബഡ്ജറ്റ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ധനവകുപ്പിന്‍റെ താത്കാലിക ചുമതല വഹിക്കുന്ന കേന്ദ്രമ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ഭീകരവാദത്തെ ശക്തമായി നേരിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടികളെ ശ്ലാഘിച്ചുകൊണ്ടാണ് പീയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത്. 

കേന്ദ്രമ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ഡ്ജ​റ്റി​ല്‍ ജനപ്രിയ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ നിരവധിയാണ്. ആ​ദാ​യ നി​കു​തി ഇ​ള​വ് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ശംസനീയം. ആ​ദാ​യ നി​കു​തി 2.5 ല​ക്ഷം എ​ന്ന പ​രി​ധി​യി​ല്‍ നി​ന്ന് അ​ഞ്ചു ല​ക്ഷം രൂപയാക്കി. ഇത് മ​ധ്യ​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട മൂ​ന്ന് കോ​ടി ആ​ളു​ക​ള്‍​ക്ക് 18,500 കോ​ടി രൂ​പ​യു​ടെ ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാജ്യത്തിന്‍റെ പ്രതീക്ഷപോലെ തന്നെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു ഇടക്കാല ബഡ്ജറ്റിന്‍റെ രൂപീകരണം. കാര്‍ഷിക മേഖലയ്ക്ക് സഹായകരമാകുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധിയ്ക്ക് 75,000 കോടി രൂപയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് 6000 രൂപ വാര്‍ഷിക വരുമാനം, കൃത്യ സമയത്ത് വായ്പ അടയ്ക്കുന്ന കാര്‍ഷിക വായ്പയ്ക്ക് അഞ്ച് ശതമാനം പലിശ ഇളവ്, പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് 2 ശതമാനം പലിശയിളവ്, ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് 2 ശതമാനം പലിശയിളവ്, പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ, ക്ഷീരമേഖലയ്ക്ക് പ്രത്യേക പദ്ധതി എന്നിവയ്ക്കും മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബഡ്ജറ്റില്‍ പ്രാധാന്യം നല്‍കി. 

60 വയസ്സ് പൂര്‍ത്തിയായ അസംഘടിത തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ അംഗൻവാടി ആശ വർക്കർമാർക്ക് 50 ശതമാനം ശമ്പളവർദ്ധന, തൊഴിലുറപ്പുപദ്ധതികള്‍ക്കായി 60000 കോടി എന്നിവയും ബഡ്ജറ്റ് അവതരണത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചു.

ഇ​എ​സ്‌ഐ പ​രി​ധി 21,000 ആ​യി ഉ​യ​ര്‍​ത്തി​യ​താ​യി ബഡ്ജറ്റ് അവതരണത്തില്‍ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ പ്ര​തി​മാ​സം 21,000 രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും തു​ച്ഛ​മാ​യ തു​ക പ്ര​തി​മാ​സ അടവിലൂടെ ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാവുന്നതാണ്. ഗ്രാ​റ്റു​വി​റ്റി പ​രി​ധി നി​ല​വി​ലു​ള്ള 10 ല​ക്ഷ​ത്തി​ല്‍ നി​ന്നും 30 ല​ക്ഷ​മാ​ക്കി​യും ഉ​യ​ര്‍​ത്തി​യ​തായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവയ്ക്ക് പുറമേ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് 7000 രൂപയാക്കിയതും രാജ്യം കാത്തിരുന്ന മോദി സര്‍ക്കാരിന്‍റെ പ്രഖ്യാപനങ്ങളാണ്.

Related Articles

Latest Articles