Sunday, October 11, 2026

നാട്ടുകാരേ..ഞാൻ അമ്മയെ കൊന്നു.ഇങ്ങനെ മക്കൾ എന്തിന്

ചങ്ങനാശേരി: തൃക്കൊടിത്താനം അമരയില്‍ മകന്റെ വെട്ടേറ്റ് അമ്മ അമര കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55) മരിച്ചു.

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജിതിന്‍ബാബു (27) നെ കസ്റ്റഡിയിലെടുത്തതായി തൃക്കൊടിത്താനം പോലീസ് അറിയിച്ചു. മകന്‍ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം നാട്ടുകാര്‍ അറിഞ്ഞത് ജിതിന്‍ ബാബുവിന്റെ ഫോണ്‍വിളിയില്‍നിന്നാണ്. കൊലപാതകത്തെ തുടര്‍ന്ന് ജിതിന്‍ ബാബു അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു.

പോലീസ് എത്തി ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോള്‍ ആണ് ബെഡ് റൂമില്‍ അമ്മയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. 
തുടര്‍ന്ന് പോലീസ് കുഞ്ഞന്നാമ്മയുടെ മകന്‍ നിതിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റസമ്മതം നടത്തുകയുമുണ്ടായി.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Latest Articles