കാസര്ഗോഡ്: കാസര്ഗോഡ് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസ് എടുത്തു. കുഡ്ലു സ്വദേശിയാണ് ഇയാൾ. ഇയാളില് നിന്നാണ് അഞ്ച് പേര്ക്ക് കോവിഡ് പടര്ന്നത്.
ഗള്ഫില് നിന്നാണ് ഇയാൾ കാസർഗോഡ് എത്തിയത്. ആദ്യം കരിപ്പൂര് വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം അന്ന് മലപ്പുറത്തു താമസിച്ചു. പിന്നീട് ട്രെയിന് മാര്ഗം കോഴിക്കോടുനിന്ന് കാസര്ഗോട്ടേക്ക് പോയി. അവിടെ എത്തിയ ശേഷം നിരവധി പൊതുവിടങ്ങളില് പോവുകയും പൊതുചടങ്ങുകളില് പങ്കെടുക്കുകയും ചെയ്തു.
ജില്ലയിലെ ക്ലബ്ബുകള് അടച്ചിടാനും ആഘോഷങ്ങളും മത്സരങ്ങളും ഒഴിവാക്കനും നിർദേശമുണ്ട്. ജില്ലയില് ജുമ നമസ്കാരം ഒഴിവാക്കണമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാല് ചിലര് ചെയ്യുന്ന കാര്യങ്ങള് ആണ് ഇപ്പോൾ സമൂഹത്തിനൂടെ ദോഷകരമായി ബാധിക്കുന്നത്.

