Saturday, April 27, 2024
spot_img

നേപ്പാളിൽ ചൈന ഗ്രാമങ്ങൾ പിടിച്ചെടുക്കുന്നു.ഒന്നും മിണ്ടാതെ വിനീതവിധേയനായി,ശർമ്മ ഒലി

കാഠ്‌മണ്ഡു: ചൈന നേപ്പാളിലെ നോർത്ത് ഗോർഖ മേഖലയിലെ റൂയി ഗ്രാമം അനധികൃതമായി കൈവശപ്പെടുത്തി.റൂയി ഗ്രാമം ഇപ്പോഴും നേപ്പാളിലെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും,ചൈനയാണ് അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന്, അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.കയ്യേറ്റം നിയമവിധേയമാക്കുന്നതിനായി,ചൈന ഗ്രാമത്തിന്റെ അതിർത്തി തൂണുകൾ നീക്കം ചെയ്യുകയും ചെയ്‌തു.

ചൈന പിടിച്ചെടുത്ത റൂയി ഗ്രാമത്തിന്റെ കാര്യമൊക്കെ വിധേയപൂർവ്വം മറന്ന്,നാണമില്ലാത്ത നേപ്പാൾ സർക്കാരും,പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയും,ഇന്ത്യൻ പ്രദേശങ്ങൾ ചേർത്ത് ഭൂപടം മാറ്റുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.നേപ്പാൾ സർക്കാരും ബുദ്ധിജീവികളും ഇന്ത്യൻ പ്രദേശത്തെക്കുറിച്ച് സംസാരിക്കുന്ന തിരക്കിലാണെന്ന് നയതന്ത്ര വിദഗ്ധർ പറയുന്നു.ചൈന കയ്യേറിയതോടെ റൂയി ഗ്രാമം ഇപ്പോൾ ചൈനയുടെ സ്വയംഭരണ പ്രദേശമായ ടിബറ്റിന്റെ അധീനതയിലായി.ചൈനയുടെ പ്രീതിക്കായി എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കുകയാണ് നേപ്പാൾ ചെയ്തുകൊണ്ടിരിക്കുന്നത്.സ്വന്തം പ്രദേശം പോലും അടിയറവെച്ചുകൊണ്ടുള്ള നേപ്പാളിന്റെ നടപടിക്കെതിരെ,പൗരസമൂഹത്തിന്റെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

Related Articles

Latest Articles