Thursday, May 9, 2024
spot_img

പരീക്ഷണത്തിലിരിക്കുന്ന കോവിഡ് മരുന്ന് ഇന്ത്യയിലേക്കും; റെംഡെസിവിറിന്റെ ആദ്യ ബാച്ച്‌ മഹാരാഷ്ട്ര ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ലഭ്യമാക്കും

കോവിഡ് രോഗത്തിന് പരീക്ഷണത്തിലിരിക്കുന്ന മരുന്നിന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലേക്കെത്തുന്നു.ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്ബനിയായ ഹെറ്റെറോ ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ എത്തിക്കുന്നത്. രോഗ വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര,ഡല്‍ഹി ഗുജറാത്ത്, തമിഴ്നാട് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും മരുന്നിന്റെ ആദ്യ ബാച്ച്‌ ലഭ്യമാക്കുക.

കോവിഫോര്‍ എന്ന പേരിലാണ് മരുന്ന് രാജ്യത്ത് വിപണനത്തിന് എത്തുക. അഞ്ചു സംസ്ഥാനങ്ങള്‍ക്കായി 20,000 മരുന്നു കുപ്പികളാണ് എത്തിക്കുക. നൂറ് മില്ലീ ഗ്രാം വരുന്ന മരുന്നിന് 5700 രൂപയാണ് വില കണക്കാക്കുന്നതെന്നാണ് കമ്ബനി നല്‍കുന്ന വിവരം. ഇതിന് പുറനെ മരുന്ന് രാജ്യത്ത് ഉല്‍പാദിപ്പിക്കാനും ഹെറ്റെറോ ലക്ഷ്യമിടുന്നുണ്ട്. മൂന്നാഴ്ചക്കിടെ ഒരു ലക്ഷം കോവിഫോര്‍ മരുന്ന് കുപ്പികള്‍ നിര്‍മ്മിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. വിശാഖപട്ടണത്തെ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ് ( എപിഐ) ആണ് രാജ്യത്ത് മരുന്ന നിര്‍മ്മിക്കുക.

രണ്ടാം ബാച്ചില്‍ കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഭോപ്പാല്‍, ലക്‌നൗ, പട്‌ന, ഭുവന്വേശ്വര്‍, റാഞ്ചി, വിജയവാഡ, കൊച്ചി. തിരുവനന്തപുരം, ഗോവ എന്നി നഗരങ്ങളിലും മരുന്ന് ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും കമ്ബനി പറയുന്നു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഹൈദരാബാദിലും മരുന്ന് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും.

നിലവില്‍ ആശുപത്രികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ മുഖേനമാത്രമേ മരുന്ന് ലഭ്യമാവുകയുള്ളു. ചില്ലറ വിപണിയില്‍ മരുന്നി ലഭിക്കില്ലെന്നും ഹെറ്റെറോ ഗ്രൂപ്പ് ഓഫ് കമ്ബനീസ് എംഡി വംശി കൃഷ്ണ ബണ്ടിയെ ഉദ്ധരിച്ച്‌ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെറ്റെറോയ്ക്ക് പുറമേ പ്രമുഖ മരുന്ന് കമ്ബനിയായ സിപ്ലയുടെ നേതൃത്വത്തിലും വൈകാതെ തന്നെ മരുന്ന് വിപണിയില്‍ എത്തിക്കും. ഇതിനായി റെംഡെസിവിറിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ അമേരിക്കന്‍ കമ്ബനി ഗിലാഡുമായി സിപ്ല കരാര്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. സിപ്ല 5000 രൂപയില്‍ താഴെ വിലയില്‍ മരുന്ന് വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ വിപണനത്തിന് സിപ്ലയ്ക്കും ഹെറ്റെറോയ്ക്കും ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles