പന്തളം: പത്തനംതിട്ടയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത് നിരീക്ഷണ സമയ പരിധി അവസാനിച്ച ശേഷം. പ്രകടമായ ലക്ഷണങ്ങളില്ലാതിരുന്ന വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നു .
ദില്ലിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി മംഗള എക്‌സ്പ്രസ്സിലെ എസ് 9 കോച്ചില്‍ കഴിഞ്ഞ മാസം 15നാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
റെയില്‍വേ സ്റ്റേഷനിലേക്കെത്തിയത് ദില്ലി മെട്രോയില്‍. എറണാകുളം ജംഗ്ഷനില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി ഓട്ടോറിക്ഷയില്‍ ആണ് നോര്‍ത്ത് സ്റ്റേഷനിലെത്തിയത്. ഇവിടെ നിന്ന് ശബരി എക്‌സ്പ്രസ്സില്‍ ചെങ്ങന്നൂരിലും തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസില്‍ പന്തളത്തെ വീട്ടിലും എത്തി.
വിദ്യാര്‍ത്ഥിനിക്ക് രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത ഇല്ല.

