Friday, October 9, 2026

പേടിയല്ല വേണ്ടത് മുൻകരുതൽ : പ്രധാനമന്ത്രി

ദില്ലി :രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.

”ഒരിക്കലും മറക്കരുത്; മുന്‍കരുതലാണ് വേണ്ടത്, പരിഭ്രാന്തിയല്ല. വീട്ടിലി രിക്കുക എന്നത് മാത്രമല്ല അത്യാവശ്യം.നിങ്ങള്‍ എവിടെയാണോ, ടൗണ്‍/സിറ്റി അവിടെ ആയിരിക്കുക എന്നതാണ്.അനാവശ്യയാത്രകള്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഗുണകരമല്ല. ഈ സമയത്ത് നമ്മുടെ ഭാഗത്തുനിന്നുള്ള ചെറിയ ശ്രമങ്ങള്‍പോലും വലിയ മാറ്റങ്ങള്‍ക്കു കാരണമാകും”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഡോക്ടര്‍മാരും ആരോഗ്യ വകുപ്പ് അധികൃതരും നല്‍കുന്ന നിര്‍ദേശങ്ങള്‍ നാമെല്ലാവരും അനുസരിക്കേണ്ട സമയമാണിത്. വീടുകളില്‍ ക്വാറന്റൈനുകളില്‍ താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ ദയവായി നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ഇത് നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംരക്ഷിക്കും-” പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles