Friday, October 9, 2026

പൊലീസിനു മടുത്തു; നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വീണ്ടും വീണ്ടും ആള്‍ക്കൂട്ട നിസ്‌കാരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസ്‌കാരം നടത്തിയ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍. പാലോട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പെരിങ്ങമല, ചിറ്റൂര്‍ ജമാ അത്ത് പള്ളിയില്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടം ചേര്‍ന്ന് നിസ്‌കാര ചടങ്ങുകള്‍ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് 6.45 നായിരുന്നു കൂട്ട നിസ്‌കാരം നടന്നത്. പെരിങ്ങമല, തെന്നൂര്‍ സ്വദേശി കളായ ബഷീര്‍ (55), ഷമീം (39) , റഷീദ് (63), അബ്ദുള്‍ റൗഫ് (23), മുഹമ്മദ് റിയാസ് (24), ഷാജഹാന്‍ (42), നസ്സിം (39) ബുഹാരി (39), സജീര്‍ (27), മൂസാകുഞ്ഞ് (65), നിസ്സാര്‍ മുഹമ്മദ് സുള്‍ഫി (48) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജ്യാമത്തില്‍ വിട്ടയച്ചു.

വിലക്കുലംഘിച്ച് നിസ്‌കാരം നടത്തിയതിന് നേരത്തേ, വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പൊലീസ് കേസെടുത്തിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ച് 25 ലേറെ പേര്‍ ഒത്തുകൂടിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Related Articles

Latest Articles