Wednesday, October 28, 2026

പോപ്പുലർ ഫ്രണ്ടുകാരുടെ വിഷൻ 2047 ന് വേണ്ടിയുള്ള നരേറ്റിവുകൾ സൂക്ഷിക്കുക

ഷെഫ് പിള്ളയ്ക്കെതിരെ ജാതിവാൽ കുത്തിത്തിരുപ്പ് പരാജയപ്പെട്ടതോടെ അദ്ദേഹമെന്തോ മാസ്റ്റർ ഷെഫ് എന്നും പറഞ്ഞ് കളളം പറഞ്ഞുനടക്കുന്നു എന്ന പുതിയ കുത്തിത്തിരുപ്പും ആയ് ചിലർ വന്നിട്ടുണ്ട്.
ക്രഡിബിലിറ്റി തകർക്കുക എന്നതാണ് ഉദ്ദേശം. സ്വന്തം ജാതിവാൽ ഒരു പേരുപോലെ കൊണ്ടുനടന്ന മൂന്ന് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഉള്ള സംസ്ഥാനത്ത് ഒരു നിർദ്ദോഷിയായ ഷെഫിനെ ഇവർ തിരഞ്ഞെടുത്ത് ആക്രമിക്കുന്നത് എന്തുകൊണ്ടാകും?

സുരേഷ് ഗോപിയുടെ പാപ്പൻ സിനിമ നാളെ റിലീസ് ആണ്. സംഘീടെ പടം എന്ന പേരിൽ ചില നാമധാരികൾ ഇപ്പോഴേ ഡീഗ്രേഡിംഗ് തുടങ്ങിക്കഴിഞ്ഞു. നോക്കണേ, ഒരു ഫാമിലി സ്റ്റാർ ആയ സുരേഷ് ഗോപിയും ഹിറ്റ് മേക്കർ ജോഷിയും ക്രിസ്ത്യൻ പശ്ചാത്തലത്തിൽ എടുക്കുന്ന സിനിമയാണ്. ഇവരൊക്കെ വിജയിക്കുന്നതും സിനിമകളിലെ ഹിന്ദുക്രിസ്ത്യൻ പശ്ചാത്തലങ്ങളും ഇപ്പോൾ ചിലർക്ക് സുഖിക്കുന്നില്ല. അതുപോലെ വലിയ ഡീഗ്രേഡിംഗ് നേരിടുന്ന മോഹൻലാലിനെയും ഉണ്ണിമുകുന്ദനെയും നമ്മൾ കണ്ടു. ഇങ്ങനെ ചിലർ എന്തുവിലകൊടുത്തും ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാകും ?

നമ്മളെല്ലാവരും പോപ്പുലർ ഫ്രണ്ടുകാരുടെ വിഷൻ 2047 കണ്ടിരിക്കും. ആ വിഷൻ നടക്കണമെങ്കിൽ അന്യമതപശ്ചാത്തലങ്ങൾക്ക് ഡിമാൻഡുണ്ടാകാനോ അവരിൽ ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്ക് അഭിവൃദ്ധി ഉണ്ടാകാനോ പാടില്ലല്ലോ.. അതിനായി ഇവർ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ ഉപരിയായി മാദ്ധ്യമ സാംസ്കാരിക മേഖലയുപയോഗിച്ച് ചില നറേറ്റീവുകൾ സെറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ആ നറേറ്റീവുകൾ വിശ്വസിക്കുന്ന മനുഷ്യർ അവർ പോലും അറിയാതെ പോപ്പുലർ ഫ്രണ്ടിന്റെയോ ജമായത്തെ ഇസ്ലാമിയുടെയോ വിഷൻ സാക്ഷാത്കരിക്കാൻ പ്രയത്നിക്കുന്നു.

ഒരു സമൂഹത്തിൽ പ്രബലമായി വരുന്ന നറേറ്റീവുകൾ എന്തായിരിക്കണമെന്ന് തുടരെത്തുടരെ ചെക്ക് ചെയ്യേണ്ടത് ആവശ്യമാകുന്നത് ഇങ്ങനെയാണ്. ഒരു മുസ്ലിമോ ഹിന്ദുവോ മോശം ആയതുകൊണ്ടല്ല അവരെക്കൊണ്ട് ദോഷം ഉണ്ടാകുന്നത്. അവർ വിശ്വസിക്കുന്ന നറേറ്റീവ് എന്താണോ അതാണ് ഒരു‌ സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് പോലെ അവരെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്.

മനുഷ്യരെ നയിക്കുന്ന ഈ പ്രോഗ്രാമുകളെ അഥവാ നറേറ്റീവുകളെ നിയന്ത്രിക്കാനാണ് മതങ്ങൾക്കും പിന്നീട് രാഷ്ട്രീയപാർട്ടികൾക്കും ചിലർ രൂപം നൽകിയത്. ആത്യന്തികമായി ലോകത്ത് സമാധാനം ആണ് വേണ്ടതെന്ന കാര്യത്തിൽ നമുക്ക് സംശയമില്ലല്ലോ.. അപ്പോൾ ഏതൊക്കെ മതത്തിന്റെ ഏതൊക്കെ രാഷ്ട്രീയത്തിന്റെ നറേറ്റീവുകൾ നമുക്ക് ഒരു രാജ്യമെന്ന രീതിയിൽ യോജിച്ചു നിൽക്കാൻ വിഘാതമാകുന്നുവോ അതൊക്കെ ഉപേക്ഷിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കേണ്ടതുണ്ട്. പക്ഷേ ഇത് പലർക്കും പല ശരികളാകും. അതുകൊണ്ട് നറേറ്റീവുകളുടെ സംഘട്ടനം നമുക്ക് ഒഴിവാക്കാനാവില്ല. ഒഴിവാക്കി എല്ലാം സുന്ദരമാക്കാം എന്ന ചിന്ത തന്നെ ഊട്ടോപ്യൻ ആണ്.

അതിനാൽ നമ്മുടെ ഏറ്റവും ലളിതമായ ശരി നമ്മളായ് നമ്മുടെ ഇഷ്ടങ്ങളിൽ നമ്മുടെ വിശ്വാസങ്ങളിൽ നിൽക്കുക എന്നതു മാത്രമാണ്. ഹിന്ദുമതം എന്നൊരു എഴുതപ്പെട്ട മതം ഇല്ലാത്തത്തതുകൊണ്ടും അനേകം മതസ്വഭാവമുള്ളതോ അല്ലാത്തതോ ആയ ദർശങ്ങളുടെയും സമുദായങ്ങളുടെയും കൂട്ടമായ ഒരു സംസ്കാരം ആയതുകൊണ്ടും അത് പരിഷ്കരണത്തിന് എളുപ്പം വിധേയമാകുന്നതാണ്. എന്നാൽ എഴുതപ്പെട്ട നിയമാവലികൾ ഉള്ള സെമിറ്റിക് മതങ്ങളിൽ അത് ബുദ്ധിമുട്ടാണ്. എല്ലാവരേയും ഹിന്ദുക്കളാക്കണമെന്ന നിർബന്ധം ഹിന്ദുക്കൾക്കില്ലെങ്കിലും എല്ലാവരേയും തങ്ങളുടെ ദൈവത്തിന്റ് അടിമകളാക്കണമെന്ന നിർബന്ധം സെമിറ്റിക് മതങ്ങൾക്കുണ്ട്. അപ്പോൾ നമ്മുടെ ശരിയിൽ നിൽക്കാൻ സെമിറ്റിക് മതങ്ങൾ സമ്മതിക്കാതെ വരുന്നു. അതിനായി നറേറ്റീവുകൾ അവരിലെ പുരോഹിത മതനേതൃത്വം ഇറക്കുന്നു. അതൊരു ബിസ്സിനസ്സാകുന്നു. അങ്ങനെയുള്ള ഒന്നാണ് ഇസ്ലാമിസ്റ്റുകളുടെ വിഷൻ 2047.

 

 

 

Related Articles

Latest Articles