Saturday, October 10, 2026

പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹർജിയിൽ,കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി

കൊ​ച്ചി: പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത​കളെ കുറി​ച്ച് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് കേന്ദ്ര സർക്കാരിനോട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് കൂ​ടി അ​റി​യ​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി മ​ല​യാ​ളി​ക​ളെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ദു​ബാ​യ് കെ ​എം​സി​സി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​വാ​സി​ക​ളെ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ ഹൈ​ക്കോ​ട​തി ആ​ശ​ങ്ക അ​റി​യി​ക്കു​ക​യും ചെ​യ്തു. അതേ സമയം,വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ള്‍ നി​ല​വി​ല്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. അ​വ​ര്‍ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്.ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വാ​സി​ക​ളെ എ​ത്തി​ക്കാ​നാ​യി എ​മി​റേ​റ്റ്സ് ഫ്ളൈ​റ്റ്സ് ത​യ്യാ​റാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് രോ​ഗ​മി​ല്ലാ​ത്ത​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കൊ​ണ്ടു​വ​രാ​ന്‍ ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണ​മെ​ന്ന​താ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

Related Articles

Latest Articles