Saturday, April 27, 2024
spot_img

പ്രവാസികൾക്ക് കരുതലുമായി കേന്ദ്ര സർക്കാർ, ആദായ നികുതി ആനുകൂല്യത്തിന് നിയമ ഭേദഗതി ചെയ്യും.

ആദായ നികുതി ആനുകൂല്യം ലഭിക്കാൻ പ്രവാസികൾ നിശ്‌ചിത ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മടങ്ങണമെന്ന ചട്ടത്തിൽ ലോക്ക് ഡൗൺ കാലത്ത് ഇളവു നൽകാൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് അന്താരാഷ്‌ട്ര വിമാന സർവീസ് നിലച്ചതിനാൽ പ്രവാസികൾക്ക് വിദേശത്തേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തി സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് ഉത്തരവായത്.അവധിക്കെത്തുന്ന പ്രവാസികൾ ആദായ നികുതി ആനുകൂല്യം ലഭിക്കാൻ പരമാവധി 182 ദിവസത്തിനുള്ളിൽ മടങ്ങേണ്ടതുണ്ട്. അതുപോലെ പ്രവാസിയായി പരിഗണിക്കപ്പെടാൻ 182 ദിവസം വിദേശത്ത് കഴിയണം.2019- 2020 സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങിയ സമയത്തും 2021- 2022 സാമ്പത്തിക വർഷം വിമാന സർവീസ് പുനഃരാരംഭിക്കുന്നത് വരെയുമാണ് ഇളവ് ലഭിക്കുക. ഇന്ത്യയിൽ ക്വാറന്റൈനിലായ സമയം മുതൽ മടങ്ങും വരെ ഇളവ് ലഭിക്കും.

Related Articles

Latest Articles