Friday, May 10, 2024
spot_img

ഇന്ന് മാതൃദിനം…മാറ്റ് അളക്കാനാവാത്ത മഹനീയത കൊണ്ടും വിശുദ്ധി കൊണ്ടും പ്രപഞ്ചത്തിലാകെ വാത്സല്യം ചൊരിയുന്ന എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ…

ജനനം മുതൽ മരണം വരെ ഒരു വ്യക്തിക്ക് കൺകണ്ട ദൈവമാണമ്മ.കാലമെത്രയായാലും നമ്മിലെ നമ്മെ തിരിച്ചറിയുന്ന അകംപൊരുളാണ് മാതൃത്വം.അതിനാൽ തന്നെ,ഓരോ വർഷവും പ്രാധാന്യമേറിക്കൊണ്ടിരിക്കുകയാണ് മാതൃദിനത്തിന്. നീണ്ടു നിൽക്കാത്ത വഴക്കുകളും കുറുമ്പുകളുമായിരുന്നു അമ്മയും മക്കളും തമ്മിലുള്ള ബന്ധം പണ്ടൊക്കെയെങ്കിൽ ഇപ്പോൾ അതിനൊക്കെ ഒരു മാറ്റം വന്നിരിക്കുകയാണ്. ഏറി വരുന്ന വൃദ്ധസദനങ്ങളും ആളുകൾ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോകുന്നതും ഇന്ന് നമുക്ക് കാണാൻ സാധിക്കും. അമ്മയെ തിരിച്ചറിയാൻ പോലുമാകാത്ത വിധത്തിൽ ലഹരിക്കടിമപ്പെട്ടും പണത്തിന് വേണ്ടിയും കൊല ചെയ്യുന്ന ഈ കാലത്ത് മാതൃദിനത്തിന് ഏറെ പ്രസക്തിയുണ്ട് എന്ന് പറയേണ്ടതില്ലല്ലോ.

എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ലോകമെങ്ങും വിവിധ പരിപാടികളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കുന്നത്. സ്‌നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. അമ്മയുടെ കരുതലിനെ ഓർമ്മിക്കാനൊരു ദിനം. നിസ്വാര്‍ഥമായ സ്‌നേഹം പകരാന്‍ കഴിയുന്ന ഒരേ ഒരാള്‍. പലപ്പോഴും പലരും ചോദിക്കുന്നത് കേൾക്കാം അമ്മമാരോടുള്ള സ്നേഹം വെളിപ്പെടുത്താൻ മാത്രമായിട്ടൊരു ദിനം ആവശ്യമുണ്ടോ എന്ന്. നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ ഇതിനുള്ള ഉത്തരം ലഭിക്കും.
പുരാതന ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്റെ ഭാഗമായി മാറുകയായിരുന്നു. പല കോണുകളിൽ നിന്നും അമ്മമാരുടെ അലമുറയിട്ടുള്ള നിലവിളികൾ ഉയരുന്ന സാഹചര്യത്തിലാണ് ഒരു മാതൃദിനം കൂടി കടന്നു വരുന്നത്. സ്വന്തം അമ്മയെ ഓര്‍ക്കാത്ത വെറും ജീവനുകളായി ജീവിക്കുന്നവരിലേക്ക് മാതൃദിന സന്ദേശം എത്തിക്കേണ്ടിയിരിക്കുന്നു എന്ന് പറയേണ്ടതില്ലാല്ലോ. ഒന്നിച്ച് നിന്ന് ഒരു സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് മാതൃദിനം ആഘോഷമാക്കുന്ന ഇന്നിന്റെ യുവത്വം ആ മഹാ ത്യാഗത്തെ അടുത്തറിയണം…ജീവന്റെ ഓരോ തുടിപ്പിലും നമ്മളെ കരുതിയ സ്നേഹസാഗരമാണ് ‘അമ്മ.നന്മയുടെ നീർച്ചാലുകൾ നമ്മിലേക്ക് ഒഴുക്കിയ മഹാസാഗരമാണ് ‘അമ്മ.ആ അമ്മയ്ക്ക് പകരം വെക്കാനാവില്ലൊന്നും.
മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും നേരാം മാതൃദിന ആശംസകൾ…

റാല്‍ഫ് വാള്‍ഡോ എമേഴ്സന്‍ പറഞ്ഞതെത്ര മഹാസത്യം….”തങ്ങളുടെ അമ്മമാര്‍ രൂപപ്പെടുത്തിയത് എങ്ങിനെയാണോ, അതാണ്‌ മനുഷ്യന്‍.”
അതെ സ്നേഹമാണഖില സാരമൂഴിയിൽ എന്നതുപോലെ അമ്മയാണ് അഖിലത്തിന്റെയും അകംപൊരുൾ…അതെ,ഈ പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെയില്ല…

Related Articles

Latest Articles