ദില്ലി: പൗരത്വ ഭേദഗതി നിയമം മറയാക്കി നിരവധി അഫ്ഗാൻ, റോഹിംഗ്യൻ മുസ്‌ലിം അഭയാർഥികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടെന്ന പ്രചരണം മത പരിവർത്തനം നടത്തുന്നത്.
ഇത് വ്യാജ പ്രചാരണം ആണ് എന്നും ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള ആളുകൾ പറഞ്ഞു മനസിലാക്കണം എന്നും കേന്ദ്ര ഏജൻസികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
അഫ്ഗാൻ മുസ്‌ലിംകൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ നിരന്തരമായ വിലയിരുത്തലിന്റെ ഭാഗമായി 25 ഓളം കേസുകൾ അന്വേഷണ ഏജൻസികൾ എടുത്തുകഴിഞ്ഞു എന്നാണ് വിവരം.
2019തിൽ പാർലമെന്റ് പാസാക്കി 2020 ജനുവരി 10 ന് നിലവിൽ വന്ന പൗരത്വ ഭേദഗതി നിയമം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുവദിക്കുന്നു എന്നതിനെ മറയാക്കാൻ ആണ് ക്രിസ്തു മത പരിവർത്തകരുടെ ശ്രമം.

