Monday, October 12, 2026

ബാലഭാസ്‌ക്കറിന്റെ മരണം; ബന്ധുവായ പ്രിയ വേണുഗോപാലിന്റെ മൊഴി രേഖപ്പെടുത്തി സിബിഐ; പ്രകാശ് തമ്പിയ്ക്ക് നോട്ടീസ്

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ബന്ധുവായ പ്രിയ വേണുഗോപാലിൽ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തി. ബാലഭാസ്ക്കറിൻ്റെ മരണത്തിൽ പ്രിയയും നേരത്തെ ദുരൂഹത ഉന്നയിച്ചിരുന്നു. ബാലഭാസ്കറിൻ്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയോട് നാളെ ഹാജരാകാൻ സിബിഐ നോട്ടീസ് നൽകി.അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി സി.ബി.ഐ സംഘം രേഖപ്പെടുത്തിയിരുന്നു.

മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ്ണക്കടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം.

Related Articles

Latest Articles