Sunday, October 11, 2026

ബോളിവുഡ് ഞെട്ടി!കനിക കപൂർ, വീണ്ടും കോവിഡ് പോസിറ്റീവ്.

ലഖ്‌നൗ: പ്രശസ്ത നടിയും,ഗായികയുമായ കനിക കപൂറിന്റെ കൊറോണ ബാധ ബോളിവുഡില്‍ വന്‍ ആശങ്ക. താരത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല . ഇപ്പോഴിതാ താരത്തിന്റെ അഞ്ചാമത്തെ കൊറോണ ടെസ്റ്റ് ഫലവും പോസിറ്റീവ് എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഐഎഎന്‍എസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. നിലവില്‍ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണിവര്‍.

കനികയും കുടുംബവും ഏറെ പ്രതീക്ഷയോടെയായിരുന്നു അഞ്ചാമത്തെ കൊറോണ ടെസ്റ്റ് ഫലത്തിനായി കാത്തിരുന്നത്. ഏറെ നാളത്തെ ലണ്ടന്‍ ജീവിതത്തിന് ശേഷം മാര്‍ച്ച്‌ 9 ന് ആയിരുന്നു കനിക ഇന്ത്യയിലേയ്ക്ക് മടങ്ങി എത്തിയത്. തുടര്‍ന്ന് മാര്‍ച്ച്‌ 20ന് താരത്തിന് കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സ തേടുകയായിരുന്നു.

Related Articles

Latest Articles