Thursday, October 15, 2026

ഭയവും ആശങ്കയും വേണ്ട: മാനസിക ആരോഗ്യ വിദഗ്ദർ

ദോഹ: രാജ്യത്തെ കോവിഡ്-19 കേസുകളില്‍ ആശങ്കപ്പെടേണ്ടെന്നും ഭയപ്പെടേണ്ടെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മുതിര്‍ന്ന മാനസികാരോഗ്യ വിദഗ്ധ ഡോ. സുഹൈല ഗുലൂം.
കോവിഡ്-19 കേസുകളിലെ വര്‍ധനവ് ഗുണകരമായ വശമായി കാണണം. പരിശോധന കൂടിയതാണ്​ രോഗികളും ഏറിയതിന്​ കാരണം​.

അഭ്യൂഹങ്ങള്‍ക്ക് ചെവി കൊടുക്കലും അത് പ്രചരിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദങ്ങളും പ്രശ്നങ്ങളും വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇതൊരു പുതിയ പ്രതിഭാസമാണെന്നും ജനങ്ങള്‍ സാധ്യമാകുന്നത്ര മുന്‍കരുതലുകള്‍ സ്വീകരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ഡോ. സുഹൈല ഗുലൂം വ്യക്തമാക്കി.

Related Articles

Latest Articles