Friday, May 17, 2024
spot_img

മണിക്കൂറിനു അഞ്ചു കിലോമീറ്റർ വേഗത ആദ്യഘട്ടം രാജ്യത്തെ അഞ്ചു നഗരങ്ങളിൽ

പുതിയൊരു നേട്ടം കൂടി കൈവരിക്കാൻ കേന്ദ്രസർക്കാർ. ഒരുങ്ങുകയാണ് . ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന സ്‌കൈബസ്സ് നിലവിൽ വരികയാണ്. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന സ്‌കൈ ബസ്സാണ് കേന്ദര സർക്കാർ കൊണ്ട് വരുന്നത്. രാജ്യത്തെ അഞ്ചു നഗരങ്ങളിൽ ആദ്യഘട്ടത്തിൽ അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. .നമോ ഭാരത് ,വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തിന് അഭിമാനമായി സർവീസ് നടത്തുകയാണ്.. ഗതാഗത മന്ത്രാലയം ഇപ്പോൾഈ സന്തോഷവാർത്ത കൂടി പുറത്തു വിടുകയാണ്. ജനങളുടെ യാത്ര സുഗമമാക്കാൻ സ്‌കൈ ബസ് ലക്‌ഷ്യം നിലവിൽ കൊണ്ട് വരുകയാണ് . വാരണാസി, പൂനെ,ഹൈദരാബാദ്, ഗുരുഗ്രാം ,ഗോവ എന്നിവിടങ്ങളിലാണ് സ്‌കൈബസ് ആദ്യഘട്ടത്തിൽ ഓടിത്തുടങ്ങാൻ തീരുമാനം ആകുനത് . ഈ വർഷം അവസാനത്തോടെ ഗോവയിലെ മർഗോവിൽ ട്രയൽ റൺ നടത്താന്സാധിയ്ക്കുമെന്നാണ് അറിയാൻ സാധിച്ചത്. രണ്ട വര്ഷത്തെ കൊണ്ട്സ്കൈ ബസ് ഓടി തുടങ്ങും. . ട്രയൽ റൺ നടത്താൻ സാധിക്കുന്ന റാക്ക് മുൻപ് നിലവിൽ ഉണ്ടായിരുന്നു എ ങ്കിലും റോഡ് നിർമ്മാണ സമയത്തു പൊളിച്ചു നീക്കി. . നേരത്തെ ഉണ്ടായിരുന്ന റാക്കുകളും തൂണുകളും നീക്കം ചെയ്തതോടെ അതിനുള്ള അവസരം നഷ്ടമായി.എങ്കിലും പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായില്ല ഇപ്പോൾനിധിൻ ഘടികരിയുടെ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് സ്‌കൈ ബസ് നിർമ്മിക്കുക. മെട്രോ ഗതാഗത മോഡലിൽ ആയിരിക്കും സ്‌കൈ ബസ് പ്രവർത്തിക്കുക. മെട്രോക്ക് സമാനമായി റോഡുകളിൽ നിന്ന് മുകളിലായി തൂണുകളിലാണ് സ്‌കൈ ബസ് സഞ്ചരിക്കുന്നതെങ്കിലും മെട്രോയുടെ പ്രവർത്തനരീതിയിൽ നിന്ന് വ്യത്യസ്തമാണ്. മെട്രോ യെക്കാൾ ഭാരം കുറവുള്ളതിനാൽ തന്നെ തൂണുകൾ നിർമ്മിക്കാൻ അപേക്ഷിച്ചു വളരെ കുറച്ച് സ്ഥലം മാത്രമേ സ്‌കൈ ബസിന് ആവശ്യമുള്ളൂ. സൈബർ സ്റ്റേഷനുവേണ്ടി മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടത് . റോഡുകൾക്കിടയിലെ ഡിവൈഡറുകളിൽ തൂണുകൾ കെട്ടി അതിന്റെട്രാക്ക് എടുക്കാൻ കഴിയും എന്നാണ്അധികൃതർ പറയുന്നത്. 100 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും. ഒരു ബോഗിയിൽ 300 പേർക്ക് യാത്ര സൗകര്യവും ഉണ്ടാകും. ഒരു കിലോമീറ്റർ മെട്രോ റെയിൽ നിർമ്മിക്കാൻ 350 കോടി രൂപയോളം ചിലവ് വരുമെങ്കിൽ 50 കോടിയോളം ചിലവ് മാത്രമേ സ്‌കൈബസിനു വരികയുള്ളൂ. ഇതിന്റെ പരിപാലനത്തിനും ചിലവ് കുറവാണ്. മെട്രോക്ക് സമാനമായിരിക്കുമെങ്കിലും ട്രാക്കും ബോഗിയും മേലെയുള്ള ബന്ധം വലിപ്പം കുറഞ്ഞ പോസ്റ്റുകൾ ആയിരിക്കും. വികസനത്തിന്റെ പാതയിൽ നിൽക്കുന്ന ഇന്ത്യ ഇത് കൊണ്ടുവരാൻ 50 കോടി ചിലവ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് അറിയിക്കുന്നത്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾ കൈവശ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടു വന്നെന്നും സന്നദ്ധത അറിയിച്ചു കഴിഞ്ഞാൽ കേരളത്തിലും സ്‌കൈ ബസ് തയ്യാറാക്കാൻ ശ്രമിക്കുമെന്ന് മന്ത്രലായം അറിയിച്ചു .

Related Articles

Latest Articles