Saturday, May 25, 2024
spot_img

മദ്യപന്മാർക്ക് സന്തോഷവാർത്ത; സ്വിഗ്ഗിയും സൊമാറ്റോയും ഇനി മദ്യം വീട്ടിലെത്തിക്കും

റാഞ്ചി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗിയ്യും സൊമാറ്റോയും മദ്യ വിതരണം തുടങ്ങി. ജാർഖണ്ഡിലാണ് സ്വിഗ്ഗിയ്യും സൊമാറ്റോയും സർക്കാർ അനുമതിയോടെ മദ്യം വിതരണം ചെയ്യുന്നത്. ജാര്‍ഖണ്ഡിലെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിളെല്ലാം ഒരാഴ്ചയ്ക്കകം മദ്യവിതരണം ആരംഭിക്കുമെന്നും ഇരുകമ്പനികളും വ്യക്തമാക്കി. മദ്യം വീടുകളിലെത്തിക്കാൻ മറ്റ് സംസ്ഥാന സർക്കാറുകളോടും സ്വിഗ്ഗി ചർച്ച നടത്തുന്നുണ്ട്.

കർശന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് സ്വിഗ്ഗിയും സൊമാറ്റോയും സുരക്ഷിതമായി മദ്യം വീടുകളിലെത്തിക്കുന്നത്. പ്രായവും വ്യക്തിവിവരങ്ങളും തെളിയിക്കുന്നവർക്ക് മാത്രമേ മദ്യം ഡെലിവറി ചെയ്യൂ. വ്യക്തികൾ സമർപ്പിക്കുന്ന ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ രേഖയും സെൽഫിയും സ്വിഗ്ഗി പരിശോധിച്ചതിന് ശേഷം ഫോണിൽ ലഭിക്കുന്ന ഒടിപി നമ്പർ മുഖാന്തരമാണ് ഉപഭോക്താക്കൾക്ക് മദ്യം വിതരണം ചെയ്യുക.

Previous article
Next article

Related Articles

Latest Articles