Monday, October 12, 2026

മുംബൈയിൽ വീടുകൾക്കു മുകളിലേക്ക് കെട്ടിടം തകർന്നു വീണു

മുംബൈ : മുംബൈയിൽ കെട്ടിടം തകർന്നു വീണു. കെട്ടിടത്തിൽ കുടുങ്ങിപ്പോയ മൂന്നു പേരെ പ്രദേശവാസികളാണ് രക്ഷിച്ചത്. കാന്തിവാലി വെസ്റ്റിൽ സബരിയ മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം വീടുകളിൽ ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപ്പെട്ടത് . ഇനിയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ദേശിയ ദുരന്ത പ്രതികരണ സേന .

ആദ്യഘട്ടത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ മൂന്നപേരെ പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. പിന്നീട് ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗവും പൊലീസും, ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തി രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എന്നാൽ മരണങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും പരിക്കേറ്റവരെ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എൻഡിആർ എഫ് ഡിജി സത്യനാരായണ പ്രധാൻ ട്വിറ്ററിലൂടെ അറിയിച്ചു .

Related Articles

Latest Articles