തിരുവനന്തപുരം : സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന മലയാളികള് കേരളത്തിന്റെ അതിര്ത്തിയില് കുടുങ്ങി കിടക്കുന്ന സംഭവത്തില് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്ശനം ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്. അവര് ഈ കൊടും ക്രൂരത അനുഭവിക്കേണ്ടിവന്നത് കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു . ലോക്ക്ഡൗണിന്റെ സമയത്ത് കര്ണാടകത്തിലേക്ക് കടത്തി വിടാത്തതിനെ ചൊല്ലി ബഹളം വെച്ച നേതാക്കളൊക്കെ ഇപ്പോള് എവിടെ പോയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രന് ചോദിച്ചു.
സാമൂഹ്യ അകലവുമില്ല കുടിക്കാന് കുടിവെള്ളം പോലുമില്ല. മലയാളികളെ തിരിച്ചുകൊണ്ടുവരാന് താല്പ്പര്യം കാണിക്കാത്തതിന്റെ കാരണം ഇപ്പോള് ജനങ്ങള്ക്കു മനസ്സിലായി. ഇപ്പോഴേ ഇതാണ് സ്ഥിതിയെങ്കില് എല്ലാവരും തിരിച്ചെത്തുമ്ബോള് എന്തായിരിക്കും ഗതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി .

