Sunday, October 11, 2026

ഇന്ത്യ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും :പ്രധാനമന്ത്രി

ദില്ലി : കൊറോണയ്ക്കു ശേഷം, ഭാരതം എല്ലാ മേഖലകളിലും പൂർവ്വാധികം കരുത്തോടെ ഉയർത്തെഴുന്നേൽക്കുമെന്നും, ലോകത്തിന് ഒരു പുതിയ തൊഴിൽ സംസ്ക്കാരം പ്രദാനം ചെയ്യാൻ നമുക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ജനങ്ങൾക്കായി ഒട്ടേറെ പുതിയ ആശയങ്ങളും അദ്ദേഹം പങ്കു വച്ചു.

പതിവില്‍നിന്ന് വ്യത്യസ്തമായി ലിങ്ക്ഡിനില്‍ എഴുതിയ ചിന്തകളിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറയുന്നത്. പ്രഫഷണലുകള്‍ കൂടുതല്‍ ഇടപെടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ലിങ്ക്ഡിന്‍. ജോലി സ്ഥലങ്ങള്‍ ഡിജിറ്റല്‍ ആദ്യം എന്ന രീതിയിലേക്ക് മാറുന്നു. സാങ്കേതികതയുടെ ഏറ്റവും പരിവര്‍ത്തനാത്മക സ്വാധീനം പാവപ്പെട്ടവരുടെ ജീവിതത്തിലാണ് സംഭവിക്കുക. ബ്യൂറോക്രാറ്റിക് അധികാരശ്രേണി തകര്‍ക്കുകയും ഇടനിലക്കാരനെ ഇല്ലാതാക്കുകയും ക്ഷേമനടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നത് സാങ്കേതികതയാണ്.
നൂതന അഭിനിവേശത്തിന് പേരുകേട്ട യുവജനരാഷ്ട്രമായ ഇന്ത്യക്ക് ലോകത്തിന് ഒരു തൊഴില്‍ സംസ്‌കാരം നല്‍കുന്നതില്‍ മുന്‍കൈ എടുക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Related Articles

Latest Articles