Sunday, October 11, 2026

യുവതിയെ കൊന്നു കുഴിച്ചുമൂടി

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ കൊലപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിനോട് സമ്മതിച്ചത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകം നടന്ന വീട് തെളിവെടുപ്പിനായി പൊലീസ് സീല്‍ ചെയ്തു. മൃതദേഹം കണ്ടെത്താനായി പ്രതിയെ പാലക്കാട്ട് രാമനാഥപുരത്തുള്ള വാടക വീട്ടിലേക്ക് എത്തിച്ചു. കൊല്ലത്ത് ബ്യൂട്ടീഷന്‍ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാര്‍ച്ച് 18 നാണ് കാണാതാവുന്നത്.

അന്ന് ഭര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയത്. രണ്ട് ദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോണ്‍വിളി നിലച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി.

കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്തുനിന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചു.

Related Articles

Latest Articles