Sunday, April 28, 2024
spot_img

യോഗിയാണ് ശരി; പാക്കിസ്ഥാൻ പത്രത്തിൻ്റെ എഡിറ്റർക്ക് കാര്യം മനസ്സിലായി

ഉത്തര്‍പ്രദേശ്: കൊറോണക്കെതിരായ പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രശംസിച്ച് പാകിസ്ഥാന്‍ പത്രമായ ഡോണിന്റെ റസിഡന്റ് എഡിറ്റര്‍ ഫഹദ് ഹുസൈന്‍. കോവിഡ് മൂലം പാകിസ്ഥാനിലും യുപിയിലുമുണ്ടായ മരണനിരക്ക് ഗ്രാഫ് ചൂണ്ടിക്കാട്ടി താരതമ്യം ചെയ്താണ് ഫഹദ് ഹുസൈന്റെ ട്വീറ്റ്.

ജനസംഖ്യയും സാക്ഷരതാ നിരക്കുമെല്ലാം ഏതാണ്ട് ഒരുപോലെയാണ്. ഇന്ത്യന്‍ സംസ്ഥാനമായ യുപിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്ഥാനില ജനസാന്ദ്രത കുറവും ജിഡിപി ആളോഹരി വരുമാനം ഉയര്‍ന്നതുമാണ്. അതേസമയം കര്‍ശനമായ ലോക്ക്ഡൗണ്‍ യുപി നടപ്പാക്കി. മരണനിരക്കിലെ വ്യത്യാസം ഇതില്‍ വ്യക്തമാണ്.

അതേസമയം മഹാരാഷ്ട്ര വളരെ മോശമായാണ് കൊറോണയെ കൈകാര്യം ചെയ്തതെന്നും ഗ്രാഫും കണക്കുകളും ചൂണ്ടിക്കാട്ടി ഫഹദ് ഹുസൈന്‍ പറയുന്നു. പാകിസ്ഥാനില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 24 മണിക്കൂറില്‍ 4728 കേസുകള്‍ സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ 65 പേര്‍ മരിച്ചു. ഇതുവരെ 2067 പേരാണ് മരിച്ചത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം യുപിയില്‍ 10536 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 275 പേര്‍ മരിച്ചു. 6,185 പേര്‍ക്ക് രോഗം ഭേദമായി. 4,076 പേര്‍ ചികിത്സയില്‍ തുടരുന്നു.

Related Articles

Latest Articles