Tuesday, October 13, 2026

രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു വീണ്ടും കോവിഡ് ;10പേർ രോഗ മുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്് ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ രോഗമുക്തരായി. ഇനി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 16 പേര്‍ മാത്രം. ഇയാള്‍ എറണാകുളം സ്വദേശിയാണ്- മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് ബാധിച്ചയാള്‍ ചെന്നൈയില്‍നിന്നും നാട്ടിലെത്തിയതാണ്. ഇദ്ദേഹം വൃക്ക രോഗി കൂടിയാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 503 ആയി.

ഇന്ന് 10 പേര്‍ക്ക് രോഗം ഭേദമായി. രോഗം ഭേദമായ പത്തുപേരും കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. 20,157 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous article
Next article

Related Articles

Latest Articles