Tuesday, October 13, 2026

കടുവ കാടുകയറിയെന്ന് വനംവകുപ്പ്; ഭീതിയൊഴിയാതെ നാട്ടുകാര്‍ ആശങ്കയില്‍

പത്തനംതിട്ട: ജനവാസ കേന്ദ്രത്തിലിറങ്ങി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ വനത്തിലേക്ക് തിരികെ പോയിരിക്കാമെന്ന നിഗമനത്തില്‍ വനംവകുപ്പ്. എന്തായാലും കടുവയെ നിരീക്ഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥിരമായി ക്യാമറ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്. കടുവയെ പിടികൂടാന്‍ വയനാട്ടില്‍ നിന്നെത്തിയ സംഘം മടങ്ങി.

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവക്കായി എസ്റ്റേറ്റുകളിലും വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളിലും അരിച്ച് പെറുക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കടുവയെ കണ്ടത് മെയ് 14 ന്. 7 ദിവസമായി കാണാത്ത സാഹചര്യത്തില്‍ കടുവ തിരികെ വനത്തിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്.

വയനാട്ടില്‍ നിന്ന് എത്തിയ കുങ്കിയാനയും ദ്രുത കര്‍മ്മ സംഘവും മടങ്ങി.കുങ്കി ആനയുടെ പാപ്പാന് ആനപുറത്ത് നിന്ന് വീണ് പരിക്കേറ്റിരുന്നു. തേക്കടിയില്‍ നിന്നുള്ള സംഘവും രണ്ട് ഡോക്ടര്‍മാരും വടശ്ശേരിക്കരയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നാല്‍പതിനടുത്ത് കടുവകളുണ്ടെന്നാണ് കണക്ക്. ഇവയിലൊന്നാവും നാട്ടിലിറങ്ങിയത് എന്നാണ് നിഗമനം.

Related Articles

Latest Articles