Friday, October 16, 2026

രാജ്യ വിരുദ്ധരെ വെറുതേ വിടില്ല; ഒത്തൊരുമിച്ച് ഭാരതം മുന്നേറും: മോഹൻ ഭാഗവത്

ദില്ലി: കോവിഡ് പ്രതിസന്ധി ബാധിച്ച എല്ലാവരേയും വിവേചനമില്ലാതെ സഹായിക്കണമെന്ന് പരം പൂജനീയ സർസംഘചാലക് ഡോ. മോഹന്‍ജി ഭാഗവത്. കോവിഡ് മഹാമാരി അവസാനിക്കുന്നത് വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെ സർസംഘചാലക് ആഹ്വാനം ചെയ്തു.

ലോക്ക്ഡൗണ്‍ കാലയളവിലും ആര്‍ എസ് എസ് സജീവമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രൂപമാണ് ഇപ്പോള്‍ അതിന്. എല്ലാവര്‍ക്കുമായി വിവേചനമില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. സഹായം ആവശ്യമുള്ള എല്ലാവരും നമ്മുടേതാണ്. നാം അവയില്‍ വേര്‍തിരിവു കാണിക്കരുത്. സഹായം നല്‍കുന്നത് എന്തെങ്കിലും പ്രീതിക്ക് വേണ്ടിയല്ല. അത് നമ്മുടെ ജോലിയാണെന്നും മോഹന്‍ജി ഭാഗവത് വ്യക്തമാക്കി.

അതേസമയം തബ് ലീഗ് ജമാഅത്ത് സമ്മേളനത്തെ കുറിച്ചുള്ള പരാമർശത്തിനിടെ തെറ്റുകളുടെ പേരിൽ ഒരു സമുദായത്തെ ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു . രാജ്യവിരുദ്ധ ശക്തികൾക്ക് ഈ അവസരം ഉപയോഗിക്കാനുള്ള അവസരം നൽകരുത്. മഹാമാരി പടർന്നുപിടിക്കുന്ന ഈ സമയം പോലും രാജ്യത്തെ തകർക്കാനുള്ള അവസരമായി കാണുന്ന ദേശവിരുദ്ധ ശക്തികളുണ്ടെന്നും മോഹന്‍ജി ഭാഗവത് വ്യക്തമാക്കി.

Previous article
Next article

Related Articles

Latest Articles