Friday, May 24, 2024
spot_img

വന്ദേ ഭാരത് തുടരും; കേരളം കൂടുതൽ സഹകരിക്കണം: വി. മുരളീധരൻ

ദില്ലി: വിദേശത്തു നിന്നും പ്രവാസി ഇന്ത്യക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

ലോകത്തിലെ 31 രാജ്യങ്ങളില്‍ നിന്നായി 145 ഫ്ളൈറ്റുകളില്‍ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയര്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ളതെന്ന് വി. മുരളീധരന്‍ പറഞ്ഞു.

ഗള്‍ഫിലെ ഓരോ രാജ്യത്തു നിന്നും കേരളത്തിലെ ഓരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരിക എന്നാണ് മന്ത്രി മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശം. അങ്ങനെ നോക്കുമ്പോള്‍ ഓരോ വിമാനത്താവളത്തിലും ചുരുങ്ങിയത് ആറ് വിമാനമെങ്കിലും ദിവസവും വരുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി

കേരളത്തിലേക്ക് 36 സര്‍വീസുകളാണ് രണ്ടാം ഘട്ടത്തില്‍ ചാര്‍ട്ട് ചെയ്തിട്ടുളളത്. എന്നാല്‍ കേരളത്തിലേക്കുള്ള വിമാനസര്‍വീസ് വര്‍ധിപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 45 വിമാനങ്ങള്‍ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളത്.

വിമാനങ്ങളുടെ ലഭ്യതയില്‍ കുറവില്ല. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ ആളുകളെ എത്തിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles