മലയാളികളെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ പറ്റാത്ത സിനിമകളിലൊന്നാണ് വാത്സല്യം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നിത്. 1993 ഏപ്രില്‍ പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ വാത്സല്യം 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മേലേടത്ത് രാഘവന്‍ നായര്‍ എന്ന മമ്മൂട്ടി കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ ഒരു വിതുമ്പലുണ്ടാക്കുകയാണ്.
വര്‍ഷങ്ങളെത്ര കഴിഞ്ഞാലും സിനിമ ഉണ്ടാക്കി എടുത്ത ഓളം അവസാനിക്കില്ലെന്ന് വീണ്ടും വ്യക്തമാവുകയാണ്. സിനിമ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വാത്സല്യത്തിന്റെ സംവിധായകനും അന്തരിച്ച നടനുമായ കൊച്ചിന്‍ ഹനീഫയെ കുറിച്ചും ഓര്‍മ്മകള്‍ നിറയുകയാണ്.

